Thursday 5 November 2020

Ek pyar ka nagma hai

  
Song suggested by Ashok)


ചിത്രം          :  ഷോർ (1972)
വരികൾ     :  സന്തോഷ് ആനന്ദ് 
സംഗീതം   :  ലക്ഷ്മി കാന്ത് പ്യാരേലാൽ 
പാടിയത്    :  ലതാ മങ്കേഷ്‌കർ & മുകേഷ് 

 

Ek pyar ka nagma hai
Maujon ki rawani hai
Zindagi aur kuch bhi nahi 
Teri meri kahani hai

ഇതൊരു പ്രേമ ഗാനമാണ് 
ഒഴുകുന്ന ആനന്ദമാണ് 
ജീവിതം എന്റെയും നിന്റെയും 
കഥയല്ലാതെ മറ്റൊന്നുമല്ല 

Kuch paakar khona hai 
Kuch khokar paana hai
Jeevan ka matlab toh 
Aana aur jana hai
Do pal ke jeevan se
Ek umar churani hai

നേടുമ്പോൾ  ചിലതു നഷ്ടപ്പെടുന്നു
നഷ്ടപ്പെടുമ്പോൾ ചിലതു നേടുന്നു 
ജീവിതത്തിന്റെ അർത്ഥം ഈ 
നഷ്ടങ്ങളും നേട്ടങ്ങളും ആണ്
അല്പമായ ജീവിതത്തിൽ നിന്ന് 
നമുക്കു ഒരായുസ്സ് നേടേണ്ടതുണ്ട് 

Tu dhaar hai nadiya ki 
Main tera kinara hoon
Tu mera sahara hai
Mein tera sahara hoon
Aankhon meim samunder hai
Ashaon ka pani hai

നദിയിലെ ഓളമാണ് നീ 
ഞാൻ നിന്റെ തീരവും 
എൻ്റെ ആശ്രയം നീയാണ് 
ഞാൻ നിന്റെ ആശ്രയവും 
കണ്ണുകളിൽ ഒരു സാഗരമുണ്ട് 
ആശകൾ നിറഞ്ഞ സാഗരം 

Toofan ko aana hai
Aakar chale jaana hai
Baadal hai yeh kuch pal ka
Chhakar dhal jaana hai
Parchayiyan reh jaati
Reh jaati nishani hai 

കൊടുംങ്കാറ്റ്  ഒഴിവാക്കാനാവാത്തതാണ് 
പക്ഷെ കടന്നു പോകേണ്ടതുമാണ് 
ഈ കാർമേഘം അൽപ സമയത്തേയ്ക്കാണ് 
പെയ്തൊഴിഞ്ഞ  ശേഷം പോയെ മതിയാകൂ 
അവശേഷിക്കുന്നത് നിഴലുകളും പാടുകളുമാണ്