Friday, 28 August 2020

Unko ye shikayat hai ke ham


ചിത്രം       :   അദാലത്
വരികൾ   :   രജീന്ദർ  കൃഷൻ
സംഗീതം :   മദൻ മോഹൻ 
പാടിയത്  :  ലതാ മങ്കേഷ്‌കർ


Unko ye shikayat hai ke ham kuchh nahi kahate
Apani to ye aadat hai ke ham kuchh nahi kahate

ഒന്നും പറയുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പരിഭവം
പക്ഷെ ഒന്നും പറയാതിരിക്കലാണ് എന്റെ ശീലം

Majabur bahaut karta hai ye dil to zubaa ko
Kuchh aisi hi haalat hai ke ham kuchh nahi kahate

പലതും പറയാൻ മനസ്സ്  നാവിനെ നിർബന്ധിക്കുന്നു 
പക്ഷെ ഇപ്പോഴത്തെ അവസ്ഥ ഒന്നും പറയാവുന്നതല്ല

Kahane ko bahaut kuchh tha agar kahanepe aate
Duniya ki inaayat hai ke ham kuchh nahi kahate

പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട് പറയാൻ 
പക്ഷെ ഈ ലോകം ഒന്നും പറയാൻ അനുവദിക്കുന്നില്ല   

Kuchh kahane pe tufan utha leti hai duniya
Ab isS pe qayamat hai ke ham kuchh nahi kahate

എന്ത് പറഞ്ഞാലും  ഒരു കൊടുങ്കാറ്റു ഉണ്ടാകും
പക്ഷെ ഒന്നും  പറയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം 

Thursday, 27 August 2020

Aaj jaane ki zid na karo

 

ചിത്രം          :   ബാദൽ ഔർ  ബിജ്‌ലി  (1973)
വരികൾ     :   ഫയസ് ഹാഷ്മി
സംഗീതം   :   സൊഹൈൽ റാണ
പാടിയത്    :   ഫരിദാ ഖാനും  


aaj jaane ki zid na karo
yoon hi pehloo mein baiThe raho
aaj jaane ki zid na karo
haay mar jaayenge, hum to luT jaayenge
aisi baatein kiya na karo
aaj jaane ki zid na karo

ഇന്ന് പോകാനായി ഇങ്ങനെ ശാഠ്യം പിടിക്കരുതേ 
ഇന്നത്തേയ്ക് എന്റെ അരികിൽ തന്നെ ഇരിക്കൂ 
ഇങ്ങനെ പോകുമെന്ന് പറഞ്ഞാൽ ഞാൻ മരിച്ചു പോവുകയേ ഉള്ളൂ
ഇന്ന് പോകാനായി ഇങ്ങനെ ശാഠ്യം പിടിക്കരുതേ

tum hi socho zara, kyun na rokein tumhein
jaan jaati hai jab uTh ke jaate ho tum
tumko apni kasam jaan-e-jaan
baat itni meri maan lo
aaj jaane ki zid na karo

നീ ഒന്നോർത്തു നോക്കിയേ 
എങ്ങനെ ഞാൻ നിന്നെ പോകാൻ അനുവദിക്കും
നീ പോകാൻ തുടങ്ങുമ്പോൾ എന്റെ പ്രാണൻ  തന്നെ പോകുംപോലെയാണ്
അതുകൊണ്ടു എന്റെ പ്രിയപ്പെട്ടവൻ അല്ലെ
ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ 
ഇന്ന് പോകാനായി ശാഠ്യം പിടിക്കരുതേ 

waqt ki qaid mein zindagi hai magar
chand ghadiyaan yehi hain jo aazaad hain
inko kho kar mere jaan-e-jaan
umr bhar na taraste raho
aaj jaane ki zid na karo

സമയത്തിന്റെ തടവറയിൽ ഉള്ള ജീവിതത്തിൽ ആകെ കിട്ടുന്ന 
ഈ നിമിഷങ്ങൾ മാത്രമേ നമ്മുടേതായിട്ടുള്ളൂ
അത് നഷ്ടപ്പെടുത്തി ജീവിതകാലം മുഴുവൻ 
പശ്ചാത്തപിച്ചിട്ടെന്തു കാര്യം .
ഇന്ന് പോകാനായി ശാഠ്യം  പിടിക്കരുതേ

kitna maasoom rangeen hai ye samaa
husn aur ishq ki aaj meraaj hai
kal ki kisko khabar jaan-e-jaan
rok lo aaj ki raat ko
aaj jaane ki zid na karo

എത്ര നിഷ്കളങ്കവും വർണാഭവുമാണ് ഈ ദൃശ്യം 
സൗന്ദര്യവും സ്നേഹവും നിറഞ്ഞു നിൽക്കുന്ന 
ഈ രാത്രി നമുക്കു നഷ്ടപെടുത്താതിരിക്കാം 
നാളെയെ കുറിച്ച് ആർക്കാണ് അറിയാവുന്നതു 
അതുകൊണ്ടു പ്രിയപെട്ടവനേ
ഇന്ന് പോകാനായി ശാഠ്യം പിടിക്കരുതേ

Sunday, 23 August 2020

Mujhe teri mohabbat ka sahara


ചിത്രം        :   ആപ് ആയെ ബഹാർ ആയി (1971)
വരികൾ   :   ആനന്ദ് ബക്ഷി
സംഗീതം :   ലക്ഷ്മി കാന്ത് പ്യാരേലാൽ
പാടിയത്  :   മുഹമ്മദ് റാഫി,  ലതാ മങ്കേഷ്‌കർDilshaad tha ke phool khilenge bahaar mein
Maara gaya gareeb isi aitbaar mein

വസന്തത്തിൽപൂക്കൾ വിടരും
എന്ന സന്തോഷത്തിലായിരുന്നു
ഈ സാധുവിന്റെ ആ വിശ്വാസത്തിനു
ആഘാതം ഏറ്റിരിക്കുന്നു

Mujhe teri mohabbat ka sahaara mil gaya hota
Agar toofaan nahin aata, kinaara mil gaya hota
Mujhe teri mohabbat ka sahaara mil gaya hota 

നിന്റെ പ്രണയം എനിക്കാശ്രയമായേനെ.
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ  തീരമണഞ്ഞേനെ.
നിന്റെ പ്രണയം എനിക്കാശ്രയമായേനെ. 

Na tha manzoor kismat ko, na thi marzi bahaaron ki
Nahin to is gulistaan mein
Nahin to is gulistaan mein kami thi kya nazaaron ki
Meri nazaron ko bhi koi nazaara mil gaya hota
Agar toofaan nahin aata, kinaara mil gaya hota

പക്ഷേ വിധിക്ക് അതായിരുന്നില്ല സമ്മതം
വസന്തത്തിനും.അല്ലെങ്കിൽ ഈ പൂന്തോട്ടത്തിൽ
കാഴ്ചകൾക്ക്  കുറവുണ്ടാകുമായിരുന്നില്ല.|
എന്റെ കണ്ണുകളിലേക്കും ആ കാഴ്ചകൾ എത്തിയേനെ
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ  തീരമണഞ്ഞേനെ.

Mujhe teri mohabbat ka sahaara mil gaya hota
Khushi se apni aankhon ko main ashkon se bheego leta
Mere badle tu has legi
Mere badle tu has legi, tere badle main ro leta
Mujhe ae kaash tera dard saara mil gaya hota
Agar toofaan nahin aata, kinaara mil gaya hota

നിന്റെ പ്രണയം എനിക്കാശ്രയമായേനെ.
സന്തോഷാശ്രുക്കൾ കൊണ്ട് ഞാനെന്റെ
കണ്ണുകളെ ഈറൻ അണിയിച്ചേനെ.
എനിക്ക് പകരം നീ പുഞ്ചിരിച്ചേനെ.
നിന്റെ കണ്ണുനീർ എന്റേതായേനെ.
നിന്റെ എല്ലാ വേദനകളും എന്നിലേക്കാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ  തീരമണഞ്ഞേനെ.

Mujhe teri mohabbat ka sahaara mil gaya hota
Mili hai chaandni din ko, yeh unki apni kismat hai
Mujhe apne muqaddar se
Mujhe apne muqaddar se faqat itni shikaayat hai
Mujhe toota hua koi sitaara mil gaya hota
Agar toofaan nahin aata, kinaara mil gaya hota
Mujhe teri mohabbat ka sahaara mil gaya hota

നിന്റെ പ്രണയം എനിക്കാശ്രയമായേനേ.
നിലാവിനെ കിട്ടിയവർ ഭാഗ്യവാന്മാരാണ്.
എനിക്കെന്റെ വിധിയോട് ഒരു പരാതിയേ ഉള്ളൂ...
മുറിഞ്ഞു പോയ ഒരു നക്ഷത്രമെങ്കിലുംകാട്ടി തരാമായിരുന്നില്ലേ?
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ  തീരമണിഞ്ഞേനെ.
നിന്റെ പ്രണയം എനിക്കാശ്രയമായേനെ.

Monday, 17 August 2020

About Me

ഹിന്ദി ഗാനങ്ങളുടെ ചുവടു പിടിച്ചാണ് മലയാള ചലച്ചിത്രഗാനങ്ങളുടെ തുടക്കം. സംഗീതം കൊണ്ടും അർത്ഥ സമ്പുഷ്ടത കൊണ്ടും ഹിന്ദി ഗാനങ്ങൾ മലയാളിയെ എന്നും ആകർഷിച്ചിരുന്നു.

എന്നിരുന്നാലും പഴയ പല ഹിന്ദി ഗാനങ്ങളുടെയും അർഥം മനസ്സിലാക്കാതെ കേൾക്കേണ്ടിവരുന്ന സംഗീതാസ്വാദകർക്കു പാട്ടിന്റെ ആശയം എങ്കിലും പകർന്നു കൊടുക്കാം എന്ന തോന്നലിൽ നിന്നാണ് ഞാൻ ഈ സാഹസത്തിനു മുതിരുന്നത്.

എടുത്തു പറയട്ടെ, ഇതൊരു പദാനുപദ തർജ്ജിമ അല്ല.  അർഥം അറിയാത്തതു കൊണ്ട് പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ട് പോകരുത് എന്ന് കരുതി ആശയം വ്യക്തമാക്കുക മാത്രം ആണ് ഉദ്ദേശം.

മലയാളത്തിലാക്കേണ്ട ഹിന്ദി പാട്ടുകൾ സന്ദർശകർക്ക് നിർദ്ദേശിക്കാം.