Friday, 23 October 2020

Tumi shono na amaar kotha (Bangla song)


( Song suggested by teega.com)

ആൽബം   :  അന്യ ഹവാ
വരികൾ     :  കബീർ സുമൻ
സംഗീതം   :  കബീർ സുമൻ
പാടിയത്    :  ലോപമുദ്ര മിത്ര

 

Tumi shono na amaar kotha
Tumi dekho na amaar chokh
Mukhe jome thaak neerabata
Buke nibir raatri hok

എൻ്റെ കഥകൾ നീ കേൾക്കുന്നില്ല
എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കുന്നുമില്ല 
എന്നിലെ ശാന്തത നിന്നെ തൊടുന്നില്ല 
എൻ്റെ ഹൃദയത്തിന്റെ ഇരുട്ടു  അറിയുന്നുമില്ല

Tumi shono na amaar gaan
Tumi eshona onto raate
Thak sthhobdhhota jaar taan
Buke shanto nibir raate

നീ എൻ്റെ ഗാനങ്ങൾക്ക്  ചെവിയോർക്കുന്നില്ല 
രാത്രിയുടെ അന്ത്യയാമങ്ങളിൽ വരുന്നുമില്ല 
എന്നിട്ടും ഈ ശാന്തമായ രാത്രിയിൽ 
മാധുര്യമേറിയ ഗാനം എൻ്റെ ഹൃദയത്തിലുണ്ട് 

Tumi shono na amaar brishti
Tumo dekho na amaar jhhor
Dao onno akashe drishti
Buke ratrir mormor

എൻ്റെ മഴയിൽ നീ നനയുന്നില്ല 
എൻ്റെ കൊടുംകാറ്റിൽ  ഉലയുന്നുമില്ല 
മറ്റൊരു ചക്രവാളത്തിലേയ്ക്  നീ ഉറ്റുനോക്കുമ്പോൾ 
രാത്രി എൻ്റെ ഹൃദയത്തിൽ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു 

Tumi shono na amaar hashi
Tumi dekho na chokher jol
Ami raatrike bhalobashi
Buke ondhokarer dhol

നീ എൻ്റെ  പുഞ്ചിരി  കാണുന്നില്ല 
എൻ്റെ  ദുഃഖം അറിയുന്നുമില്ല 
നിഴലിൽ അകപ്പെട്ട എൻ്റെ ഹൃദയം 
രാത്രിയെ  സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു