സംഗീതം : ലക്ഷ്മി കാന്ത് പ്യാരേലാൽ
പാടിയത് : മുഹമ്മദ് റാഫി, ലതാ മങ്കേഷ്‌കർ
വസന്തത്തിൽപൂക്കൾ വിടരും
എന്ന സന്തോഷത്തിലായിരുന്നു
ഈ സാധുവിന്റെ ആ വിശ്വാസത്തിനു
ആഘാതം ഏറ്റിരിക്കുന്നു
Agar toofaan nahin aata, kinaara mil gaya hota
Mujhe teri mohabbat ka sahaara mil gaya hota
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ തീരമണഞ്ഞേനെ.
നിന്റെ പ്രണയം എനിക്കാശ്രയമായേനെ.
Na tha manzoor kismat ko, na thi marzi bahaaron ki
Nahin to is gulistaan mein
Nahin to is gulistaan mein kami thi kya nazaaron ki
Meri nazaron ko bhi koi nazaara mil gaya hota
Agar toofaan nahin aata, kinaara mil gaya hota
പക്ഷേ വിധിക്ക് അതായിരുന്നില്ല സമ്മതം
വസന്തത്തിനും.അല്ലെങ്കിൽ ഈ പൂന്തോട്ടത്തിൽ
കാഴ്ചകൾക്ക് കുറവുണ്ടാകുമായിരുന്നില്ല.|
എന്റെ കണ്ണുകളിലേക്കും ആ കാഴ്ചകൾ എത്തിയേനെ
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ തീരമണഞ്ഞേനെ.
Mujhe teri mohabbat ka sahaara mil gaya hota
Khushi se apni aankhon ko main ashkon se bheego leta
Mere badle tu has legi
Mere badle tu has legi, tere badle main ro leta
Mujhe ae kaash tera dard saara mil gaya hota
Agar toofaan nahin aata, kinaara mil gaya hota
നിന്റെ പ്രണയം എനിക്കാശ്രയമായേനെ.
സന്തോഷാശ്രുക്കൾ കൊണ്ട് ഞാനെന്റെ
കണ്ണുകളെ ഈറൻ അണിയിച്ചേനെ.
എനിക്ക് പകരം നീ പുഞ്ചിരിച്ചേനെ.
നിന്റെ കണ്ണുനീർ എന്റേതായേനെ.
നിന്റെ എല്ലാ വേദനകളും എന്നിലേക്കാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ തീരമണഞ്ഞേനെ.
Mujhe teri mohabbat ka sahaara mil gaya hota
Mili hai chaandni din ko, yeh unki apni kismat hai
Mujhe apne muqaddar se
Mujhe apne muqaddar se faqat itni shikaayat hai
Mujhe toota hua koi sitaara mil gaya hota
Agar toofaan nahin aata, kinaara mil gaya hota
Mujhe teri mohabbat ka sahaara mil gaya hota
നിന്റെ പ്രണയം എനിക്കാശ്രയമായേനേ.
നിലാവിനെ കിട്ടിയവർ ഭാഗ്യവാന്മാരാണ്.
എനിക്കെന്റെ വിധിയോട് ഒരു പരാതിയേ ഉള്ളൂ...
മുറിഞ്ഞു പോയ ഒരു നക്ഷത്രമെങ്കിലുംകാട്ടി തരാമായിരുന്നില്ലേ?
കൊടുങ്കാറ്റ് വരാതിരുന്നെങ്കിൽ തീരമണിഞ്ഞേനെ.
നിന്റെ പ്രണയം എനിക്കാശ്രയമായേനെ.
No comments:
Post a Comment