ചിത്രം : ബാദൽ ഔർ ബിജ്‌ലി (1973)
വരികൾ : ഫയസ് ഹാഷ്മി
സംഗീതം : സൊഹൈൽ റാണ
പാടിയത് : ഫരിദാ ഖാനും
aaj jaane ki zid na karo
yoon hi pehloo mein baiThe raho
aaj jaane ki zid na karo
haay mar jaayenge, hum to luT jaayenge
aisi baatein kiya na karo
aaj jaane ki zid na karo
ഇന്ന് പോകാനായി ഇങ്ങനെ ശാഠ്യം പിടിക്കരുതേ
ഇന്നത്തേയ്ക് എന്റെ അരികിൽ തന്നെ ഇരിക്കൂ
ഇങ്ങനെ പോകുമെന്ന് പറഞ്ഞാൽ ഞാൻ മരിച്ചു പോവുകയേ ഉള്ളൂ
ഇന്ന് പോകാനായി ഇങ്ങനെ ശാഠ്യം പിടിക്കരുതേ
tum hi socho zara, kyun na rokein tumhein
jaan jaati hai jab uTh ke jaate ho tum
tumko apni kasam jaan-e-jaan
baat itni meri maan lo
aaj jaane ki zid na karo
നീ ഒന്നോർത്തു നോക്കിയേ
എങ്ങനെ ഞാൻ നിന്നെ പോകാൻ അനുവദിക്കും
നീ പോകാൻ തുടങ്ങുമ്പോൾ എന്റെ പ്രാണൻ തന്നെ പോകുംപോലെയാണ്
അതുകൊണ്ടു എന്റെ പ്രിയപ്പെട്ടവൻ അല്ലെ
ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ
ഇന്ന് പോകാനായി ശാഠ്യം പിടിക്കരുതേ
waqt ki qaid mein zindagi hai magar
chand ghadiyaan yehi hain jo aazaad hain
inko kho kar mere jaan-e-jaan
umr bhar na taraste raho
aaj jaane ki zid na karo
സമയത്തിന്റെ തടവറയിൽ ഉള്ള ജീവിതത്തിൽ ആകെ കിട്ടുന്ന
ഈ നിമിഷങ്ങൾ മാത്രമേ നമ്മുടേതായിട്ടുള്ളൂ
അത് നഷ്ടപ്പെടുത്തി ജീവിതകാലം മുഴുവൻ
പശ്ചാത്തപിച്ചിട്ടെന്തു കാര്യം .
ഇന്ന് പോകാനായി ശാഠ്യം പിടിക്കരുതേ
kitna maasoom rangeen hai ye samaa
husn aur ishq ki aaj meraaj hai
kal ki kisko khabar jaan-e-jaan
rok lo aaj ki raat ko
aaj jaane ki zid na karo
എത്ര നിഷ്കളങ്കവും വർണാഭവുമാണ് ഈ ദൃശ്യം
സൗന്ദര്യവും സ്നേഹവും നിറഞ്ഞു നിൽക്കുന്ന
ഈ രാത്രി നമുക്കു നഷ്ടപെടുത്താതിരിക്കാം
നാളെയെ കുറിച്ച് ആർക്കാണ് അറിയാവുന്നതു
അതുകൊണ്ടു പ്രിയപെട്ടവനേ
ഇന്ന് പോകാനായി ശാഠ്യം പിടിക്കരുതേ
<3
ReplyDelete