Wednesday, 30 September 2020

Tumko dekha toh yeh khayal aaya


ചിത്രം          :   സാഥ് സാഥ്  (1982)
വരികൾ     :   ജാവേദ് അഖ്തർ 
സംഗീതം   :  കുൽദീപ് സിംഗ്
പാടിയത്    :   ജഗ്ജിത് സിംഗ് & ചിത്ര  സിംഗ് 


 


Tumko dekha toh yeh khayal aaya
zindagi dhoop tum Ghana saaya.
tumko dekha toh yeh khayal aaya

നിന്നെ കാണുന്ന നേരം  ഞാൻ ചിന്തിക്കയാണ്
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ 
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്

Aaj phir dilne ik tamanna ki
aaj phir dilko humne samjhaya
zindagi dhoop tum Ghana saaya
tumko dekha to yeh khayal aaya

ഇന്നും ഹൃദയത്തിനു  ഒരു മോഹം
ഇന്നും ഞാൻ അതിനെ അനുനയിപ്പിച്ചു  
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്.

Tum chale jaoge to sochenge
humne kya khoya humne kya paya
zindagi dhoop tum Ghana saaya
tumko dekha to yeh khayal aaya.

നീ പോയി കഴിയുമ്പോൾ ഇതാണ് എന്റെ ചിന്ത 
എന്ത്  നഷ്ടപ്പെട്ടു എന്നും  എന്ത്  നേടി എന്നും 
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ 
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്

Hum jisse gunguna nahi sakte
waqt ne aisa geet kyun gaya
zindagi doop tum Ghana saaya
tumko dekha to yeh khayal aaya

എനിയ്ക്കു മൂളുവാൻ പോലും കഴിയാത്ത ഗാനം 
കാലം  എന്തിനു എനിയ്ക്കായി പാടി 
വെയിലാകുന്ന ജീവിതത്തിലെ തണലാണ്‌ നീ 
നിന്നെ കാണുന്ന നേരം ഞാൻ ചിന്തിക്കയാണ്


Sunday, 27 September 2020

Dheere se aaja ri akhiyan mein

 Song suggested by Rajuda)


ചിത്രം          :   അൽബേല (1951)
വരികൾ     :  രജീന്ദർ കൃഷൻ   
സംഗീതം   :  സി.രാംചന്ദ്ര
പാടിയത്    :  ലതാ മങ്കേഷ്‌കർ


 

Dheere se aaja ri akhiyan mein
nindiya aaja ri aaja, dheere se aaja
dheere se aaja ri akhiyan mein
nindiya aaja ri aaja, dheere se aaja

മെല്ലെ വരൂ മിഴികളിലേക്ക്
നീ വരൂ ഉറക്കമേ, നീ മെല്ലെ വരൂ 

chupke se nainan ki bagiyan mein
nindiya aaja ri aaja, dheere se aaja

കണ്ണാകുന്ന ആരാമത്തിൽ 
നീ ഒളിച്ചു വരൂ ഉറക്കമേ ,നീ മെല്ലെ വരൂ

lekar suhane sapno ki kaliyan
sapno ki kaliyan
lekar suhane sapno ki kaliyan
aake basade palkon ki galiyan
palkon ki choti si galiyan mein
nindiya aaja ri aaja, dheere se aaja

സുന്ദര സ്വപ്നങ്ങളുടെ പൂമൊട്ടുമായി 
ഈ കണ്ണിമയുടെ ഓരത്തു വന്നാലും 
കണ്ണിമയിൽ വന്നിരുന്നാലും  
നീ വരൂ ഉറക്കമേ, നീ മെല്ലെ വരൂ 

taaron se chup kar taaron se chori
deti hain rajni chanda ko lori

നക്ഷത്രങ്ങളറിയാതെ നക്ഷത്രങ്ങൾ കാണാതെ 
ചന്ദ്രന് താരാട്ടു പാടുന്നു രാത്രി 

hasta hain chanda bhi nindiyan mein
nindiya aaja ri aaja, dheere se aaja 

ഉറക്കത്തിൽ ചന്ദ്രനും ചിരിക്കുന്നില്ലേ 
നീ വരൂ ഉറക്കമേ, നീ മെല്ലെ വരൂ 

dheere se aaja ri akhiyan mein
nindiya aaja ri aaja, dheere se aaja
chupke se nainan ki bagiyan mein
nnndiya aaja ri aaja, dheere se aaja

മെല്ലെ വരൂ മിഴികളിലേക്ക്
നീ വരൂ ഉറക്കമേ, നീ മെല്ലെ വരൂ 
കണ്ണാകുന്ന ആരാമത്തിൽ 
നീ ഒളിച്ചു വരൂ ഉറക്കമേ ,നീ മെല്ലെ വരൂ

Soch ke ye gagan jhume

Song suggested by Partha Deb )

ചിത്രം          :   ജ്യോതി (1969)
വരികൾ     :  ആനന്ദ് ബക്ഷി  
സംഗീതം   :  എസ് .ഡി . ബർമൻ 
പാടിയത്    :  മന്നാ ഡേ & ലതാ മങ്കേഷ്‌കർ




Soch ke ye gagan jhume 
soch ke ye gagan jhume 
abhi chaand nikal aayega
jhilmil chamkenge taare
soch ke ye gagan jhume
chand jab nikal aayega 
dekhega na koi gagan ko
chand ko hi dekhenge saare 
chand jab nikal aayega

നൃത്തമാടുന്നു ആകാശം 
ചന്ദ്രനുദിക്കുമെന്ന  പ്രതീക്ഷയിൽ 
നൃത്തമാടുന്നു ആകാശം 
നക്ഷത്രങ്ങൾ തിളങ്ങുമെന്ന പ്രതീക്ഷയിൽ 
ചന്ദ്രൻ ഉദിച്ചുയർന്നാൽ 
ആരും കാണില്ല ആകാശത്തെ 
കാണുന്നതാ ചന്ദ്രനെ മാത്രം 

Phool jo khile na to kaise
phool jo khile na to kaise
baago me aaye bahaar
deep na jale to saavariya
kaise mite andhakaar
raat dekho kitni hai kali 
abhi chand nikal aayega
jhilmil chamakenge taare 
soch ke ye gagan jhume

പൂക്കൾ വിരിഞ്ഞില്ലെങ്കിൽ 
പൂന്തോട്ടത്തിൽ എങ്ങനെ വരും വസന്തം 
ദീപം തെളിഞ്ഞില്ലെങ്കിൽ 
കളിത്തോഴാ എങ്ങനെ മാറും അന്ധകാരം
ഇരുണ്ടതാണ് ഈ രാത്രി
ചന്ദ്രനുദിക്കുമെന്ന  പ്രതീക്ഷയിൽ 
നക്ഷത്രങ്ങൾ തിളങ്ങുമെന്ന പ്രതീക്ഷയിൽ 
നൃത്തമാടുന്നു ആകാശം 

Chandni se bhi tum hasin ho
chandni se bhi tum hasin ho 
nazadik aao zara
chand ke nikalne talak to 
tum jagamagao zara
raat dekho kitni hai kaali
abhi chand nikal aayega 
jhilmil chamakenge taare 
soch ke ye gagan jhume”

സുന്ദരിയാണ് നീ ചന്ദ്രനെക്കാൾ 
അരികിലേക്കു ഒന്ന് വരൂ 
ചന്ദ്രനുദിക്കും വരെ
പരത്തൂ നീ പ്രകാശം
ഇരുണ്ടതാണ് ഈ രാത്രി
ചന്ദ്രനുദിക്കുമെന്ന  പ്രതീക്ഷയിൽ 
നക്ഷത്രങ്ങൾ തിളങ്ങുമെന്ന പ്രതീക്ഷയിൽ 
നൃത്തമാടുന്നു ആകാശം

Wednesday, 9 September 2020

Itna Na Mujhse Tu Pyar Badha

 ( Song suggested by Vishal Manjapra )

ചിത്രം        :   ഛായ(1961)
വരികൾ    :  രജീന്ദർ കൃഷൻ  
സംഗീതം  :  സലിൽ  ചൗധരി  
പാടിയത്   :  തലത് മെഹമൂദ് & ലതാ മങ്കേഷ്‌കർ


Itna na mujhse tu pyaar badha
ki main ik badal aawara
kaise kisi ka sahara banoon
ki main khudh beghar bechara

ഇത്രയ്ക്കും എന്നെ നീ സ്നേഹിക്കല്ലേ
ഞാൻ അലഞ്ഞു തിരിയുന്ന മേഘമല്ലേ
എങ്ങനെ ഞാൻ ഒരാളുടെ ആശ്രയമാകും 
ഞാൻ സ്വയം ഒരു നിസ്സഹായാനല്ലേ 

Isliye tujhse main pyaar karoon
ki too ik badal aawara
janam janam se hoon saath tere
hai naam mera jal ki dhara

അലഞ്ഞു തിരിയുന്ന മേഘമല്ലേ നീ 
അതുകൊണ്ടല്ലേ നിന്നോടിത്ര ഇഷ്ടം  
ജന്മ ജന്മാന്തരങ്ങളായി ഒപ്പമില്ലേ  
ഞാൻ നിന്നിലെ ജലധാരയല്ലേ 

Mujhe ek jagah aaraam nahi
ruk jana mera kaam nahi
Mera saath kahan tak dogi tum
main desh videsh ka banjara

ഒരിടത്തും വിശ്രമിക്കുന്നവനല്ല ഞാൻ 
ഒരു നിമിഷം  തങ്ങി നില്കുന്നവനുമല്ല 
വെറും ഒരു സഞ്ചാരിയല്ലേ ഞാൻ 
എവിടെ വരെ  നീ എന്നോടൊപ്പം വരും 

o neel gagan ke deewane
too pyaar na mera pahchane
main tab tak saath chaloon tere
jab tak na kahe too main haara

നീലാകാശത്തിന്റെ കാമുകനേ  
നീ എന്റെ പ്രേമം അറിയാത്തതെന്തേ 
എന്നെ നീ സ്വീകരിക്കും വരെ 
നിന്നോടൊപ്പം  ഉണ്ടാകും ഞാൻ

kyoon pyaar main too nadaan bane
ik pagal ka armaan bane
Ab laut ke jaana mushkil hai
maine chhod diya hai jag sara\

സ്നേഹം കൊണ്ട് അജ്ഞ ആകല്ലേ 
ഒരു ഭ്രാന്തന്റെ  വെറും ആഗ്രഹമായി മാറല്ലേ 
എല്ലാം ഉപേക്ഷിച്ചു വന്ന എന്നെ 
തിരിച്ചു പോകാൻ പറയല്ലേ

Friday, 4 September 2020

Dheere dheere machal ae dil-e-beqaraar

 ചിത്രം        :  അനുപമ (1966)
വരികൾ    :  കൈഫി ആസ്‌മി 
സംഗീതം  :   ഹേമന്ത് കുമാർ 
പാടിയത്   :  ലതാ മങ്കേഷ്‌കർ



Dheere dheere machal ae dil-e-beqraar 
koyi aataa hai
Yoon tadap ke na tadapaa mujhe baar baar
koyi aataa hai

മെല്ലെ മെല്ലെ തുടിക്കൂ പിടയുന്ന എൻ ഹൃദയമേ
ആരോ വരുന്നുണ്ട് 
പിടഞ്ഞു നീ  വീണ്ടും വീണ്ടും എന്നെ കഷ്ടത്തിലാക്കരുതേ
ആരോ വരുന്നുണ്ട്

Uske daaman ki khushboo hawaaon mein hain
Uske kadmon ki aahat fazaaon mein hain
Mujh ko karne de karne de solah singaar 
koyi aataa hai

അവന്റെ വേഷത്തിൻ മണം ഈ കാറ്റിൽ ഉണ്ട്
അവന്റെ കാലടി ശബ്ദം അടുത്തെത്തിയിട്ടുണ്ട് 
എനിയ്ക്കു സുന്ദരിയായി ഇരിക്കേണ്ടതുണ്ട് 
ആരോ വരുന്നുണ്ട്

Mujh ko chhoone lagee uskee parchhayiyaan
Dil ke nazdik bajtee hain shahanaayiyaan
Mere sapnon ke aangan mein gaataa hain pyaar 
koyi aataa hai

എന്നെ സ്പർശിക്കാൻ തുടങ്ങുന്നു അവന്റെ നിഴൽ 
എന്റെ ഹൃദയത്തിലെവിടെയോ  സംഗീതം മുഴങ്ങുന്നു 
എന്റെ സ്വപ്നത്തിലെങ്ങോ പ്രേമഗാനം കേൾക്കുന്നു 
ആരോ വരുന്നുണ്ട് 

Roothh ke pahale jee bhar sataaoongee main
Jab manaayenge wo maan jaaoongee main
Dil pe rahataa hain aise mein kab ikhtiyaar 
koyi aataa hain

മതിവരുവോളം എനിയ്ക്കു അവനോടു പിണക്കം നടിക്കണം 
അനുനയിപ്പിക്കുമ്പോൾ അവനോടു  അനുസരണ കാണിക്കണം 
എന്റെ ഹൃദയത്തിന്റെ കുസൃതികൾ എങ്ങനെ തടയാനാണ് 
ആരോ വരുന്നുണ്ട്

Wednesday, 2 September 2020

Aansu Bhari Hain Yeh Jeevan Ki Rahen



ചിത്രം         :  പർവരിഷ്
വരികൾ    :  ഹസറത് ജയ്‌പുരി
സംഗീതം  : 
 ദത്താ റാം വാഡ്ക്കർ
പാടിയത്   :  മുകേഷ് , ലതാ മങ്കേഷ്‌കർ


Aansu bhari hain yeh jeevan ki rahein
Koyi unse kah de hamein bhul jayein

കണ്ണുനീർ  നിറഞ്ഞ ജീവിതവീഥിയിലാണ് ഞാൻ 
ആരെങ്കിലും അവളോടു പറയൂ എന്നെ മറന്നേയ്ക്കാൻ  

Waade bhula de kasam tod de woh
Haalat pe apani hamein chhod de woh
Aise jahaan se kyun hum dil lagaaye
Koyi unase kah de hamein bhul jaayein

നിന്റെ വാക്കുകളും വാഗ്ദാനങ്ങളും മറന്നേക്കൂ 
എന്നിട്ട് എന്റെ വഴിക്കു എന്നെ വിട്ടേക്കൂ 
അങ്ങനെ ഉള്ള ലോകത്തിനോട് എന്തിനാണീ സ്നേഹം 
ആരെങ്കിലും അവളോടു പറയൂ എന്നെ മറന്നേയ്ക്കാൻ  

Barabaadiyon ki ajab daastaan hoon
Shabanam bhi roye main woh aasmaan hoon
Unhein ghar mubaarak hamein apani aanhein
Koyi unase kah de hamein bhul jaayein

നഷ്ടങ്ങളുടെ  വിചിത്രമായ  കഥകളാണ് എന്റേത് 
എന്റെ ഈ അവസ്ഥയിൽ മഞ്ഞു തുള്ളി പോലും കണ്ണീരാകുന്നു  
അവൾക്കു അവളുടെ ജീവിതവും എനിയ്ക്കെന്റെ നിശ്വാസങ്ങളും സ്വന്തം  
ആരെങ്കിലും അവളോടു പറയൂ എന്നെ മറന്നേയ്ക്കാൻ