( Song suggested by Vishal Manjapra )
ചിത്രം : ഛായ(1961)
വരികൾ : രജീന്ദർ കൃഷൻ
സംഗീതം : സലിൽ ചൗധരി
പാടിയത് : തലത് മെഹമൂദ് & ലതാ മങ്കേഷ്‌കർ
Itna na mujhse tu pyaar badha
ki main ik badal aawara
kaise kisi ka sahara banoon
ki main khudh beghar bechara
ഇത്രയ്ക്കും എന്നെ നീ സ്നേഹിക്കല്ലേ
ഞാൻ അലഞ്ഞു തിരിയുന്ന മേഘമല്ലേ
എങ്ങനെ ഞാൻ ഒരാളുടെ ആശ്രയമാകും
ഞാൻ സ്വയം ഒരു നിസ്സഹായാനല്ലേ
Isliye tujhse main pyaar karoon
ki too ik badal aawara
janam janam se hoon saath tere
hai naam mera jal ki dhara
അലഞ്ഞു തിരിയുന്ന മേഘമല്ലേ നീ
അതുകൊണ്ടല്ലേ നിന്നോടിത്ര ഇഷ്ടം
ജന്മ ജന്മാന്തരങ്ങളായി ഒപ്പമില്ലേ
ഞാൻ നിന്നിലെ ജലധാരയല്ലേ
Mujhe ek jagah aaraam nahi
ruk jana mera kaam nahi
Mera saath kahan tak dogi tum
main desh videsh ka banjara
ഒരിടത്തും വിശ്രമിക്കുന്നവനല്ല ഞാൻ
ഒരു നിമിഷം തങ്ങി നില്കുന്നവനുമല്ല
വെറും ഒരു സഞ്ചാരിയല്ലേ ഞാൻ
എവിടെ വരെ നീ എന്നോടൊപ്പം വരും
o neel gagan ke deewane
too pyaar na mera pahchane
main tab tak saath chaloon tere
jab tak na kahe too main haara
നീലാകാശത്തിന്റെ കാമുകനേ
നീ എന്റെ പ്രേമം അറിയാത്തതെന്തേ
എന്നെ നീ സ്വീകരിക്കും വരെ
നിന്നോടൊപ്പം ഉണ്ടാകും ഞാൻ
kyoon pyaar main too nadaan bane
ik pagal ka armaan bane
Ab laut ke jaana mushkil hai
maine chhod diya hai jag sara\
സ്നേഹം കൊണ്ട് അജ്ഞ ആകല്ലേ
ഒരു ഭ്രാന്തന്റെ വെറും ആഗ്രഹമായി മാറല്ലേ
എല്ലാം ഉപേക്ഷിച്ചു വന്ന എന്നെ
തിരിച്ചു പോകാൻ പറയല്ലേ
No comments:
Post a Comment